Wednesday, April 13, 2011

നമ്മുടെ കുട്ടികള്‍

കുട്ടികള്‍ക്ക് വേണ്ടി ഇസ്ലാമിക പഠനങ്ങള്‍ എങ്ങിനെ ആവിഷ്കരിക്കാം .കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയ ത്തിലേക്ക്‌ കൂട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടിക്കാലം എങ്ങിനെ പരിചരിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാം അല്ലാഹുവിന്‍റെ പ്രാധിനിധ്യം ഏറ്റെടുക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന സര്‍വ്വ നിയമങ്ങളും നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്. അതില്‍ കര്‍മശാസ്ത്രവും സ്വഭാവ രൂപീകരണവും മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും എല്ലാം അടങ്ങുന്നു. കുട്ടികള്‍ അള്ളാഹുനല്‍കിയ പാരിതോഷിക മാണ്. വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാനുള്ള ഒരു സൂക്ഷിപ്പ് സ്വത്തു കൂടിയാണ് നമ്മുടെ സന്താനങ്ങള്‍. കുട്ടികള്‍ ഉള്ളവര്‍ക്ക് അവരുടെ മറ്റുള്ളവരുമായുള്ള പെരുമാറ്റം നന്നാക്കിയെടുക്കാനും അവരുടെ സ്വഭാവത്തെ ഇസ്ലാമിക വല്ക്കരിക്കാനും ബാധ്യതയുണ്ട്. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന പാഠങ്ങളെ അറിയാന്‍ അവനെ പ്രാപ്തമാകേണ്ട ഉത്തരവാദിത്വം മാതാപിതാക്കളില്‍ അര്‍പിതമാണ്‌. “നിങ്ങളെല്ലാവരും അധികാരമുള്ളവരാണ്, അതുകൊണ്ടുതന്നെ അവരവരുടെ അധികാര തലങ്ങളെ ക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്” എന്ന തിരു വചനത്തില്‍ നിന്നും അത് സുവിദിതമാണ്

0 comments:

Post a Comment