നമ്മുടെ കുട്ടികള്‍

കുട്ടികള്‍ക്ക് വേണ്ടി ഇസ്ലാമിക പഠനങ്ങള്‍ എങ്ങിനെ ആവിഷ്കരിക്കാം.

സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ട : വഹാബീ നേതാവ്

റമളാനില്‍ പോലും സ്ത്രീകള്‍ വീട്ടില്‍ നിന്നാണ് നിസ്കരിക്കേണ്ടതെന്നും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്ന പേരിലും അവര്‍ പള്ളിയില്‍ പോകേണ്ടെന്നും പറയുന്നു വഹാബീ നേതാവായ ബിന്‍ ഉസൈമീന്‍

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, April 13, 2011

പര്‍ദ്ദ സ്ത്രീക്ക്‌ പൊന്നാട


Source: ‘സത്രീ അവകാശങ്ങളും അതിര്‍വരമ്പുകളും’ Authored By Respected Scholar Basheer Faizy vennakod

നമ്മുടെ കുട്ടികള്‍

കുട്ടികള്‍ക്ക് വേണ്ടി ഇസ്ലാമിക പഠനങ്ങള്‍ എങ്ങിനെ ആവിഷ്കരിക്കാം .കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയ ത്തിലേക്ക്‌ കൂട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടിക്കാലം എങ്ങിനെ പരിചരിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാം അല്ലാഹുവിന്‍റെ പ്രാധിനിധ്യം ഏറ്റെടുക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന സര്‍വ്വ നിയമങ്ങളും നിര്‍മിച്ച്‌ നല്‍കിയിട്ടുണ്ട്. അതില്‍ കര്‍മശാസ്ത്രവും സ്വഭാവ രൂപീകരണവും മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും എല്ലാം അടങ്ങുന്നു. കുട്ടികള്‍ അള്ളാഹുനല്‍കിയ പാരിതോഷിക മാണ്. വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാനുള്ള ഒരു സൂക്ഷിപ്പ് സ്വത്തു കൂടിയാണ് നമ്മുടെ സന്താനങ്ങള്‍. കുട്ടികള്‍ ഉള്ളവര്‍ക്ക് അവരുടെ മറ്റുള്ളവരുമായുള്ള പെരുമാറ്റം നന്നാക്കിയെടുക്കാനും അവരുടെ സ്വഭാവത്തെ ഇസ്ലാമിക വല്ക്കരിക്കാനും ബാധ്യതയുണ്ട്. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന പാഠങ്ങളെ അറിയാന്‍ അവനെ പ്രാപ്തമാകേണ്ട ഉത്തരവാദിത്വം മാതാപിതാക്കളില്‍ അര്‍പിതമാണ്‌. “നിങ്ങളെല്ലാവരും അധികാരമുള്ളവരാണ്, അതുകൊണ്ടുതന്നെ അവരവരുടെ അധികാര തലങ്ങളെ ക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്” എന്ന തിരു വചനത്തില്‍ നിന്നും അത് സുവിദിതമാണ്

ഹറാമായ ഹസ്തദാനം


Source: ‘നരകത്തിലെ നാരികള്‍’ Authored By Respected Scholar അബ്ദു സലാം മുസ്ല്യാര്‍ Devershola

സ്ത്രീ ഒറ്റക്കുള്ള യാത്ര


Excerpt from ‘നരകത്തിലെ നാരികള്‍’ Authored By Respected Scholar അബ്ദു സലാം മുസ്ല്യാര്‍ Devershola

സ്ത്രീകളുടെ സിയാറത്ത്‌


Source:  ‘Maqbara Aacharavum Anacharavum’ Authored By Respected Scholar PSK.Moithu Baqavi Madavana

ഗര്‍ഭം- പ്രസവം


Excerpt from ‘രോഗം ശാന്തി’ Authored By Respected Scholar Mammooty Muslyar Vellamunda

സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ട : വഹാബീ നേതാവ്


റമളാനില്‍ പോലും സ്ത്രീകള്‍  വീട്ടില്‍ നിന്നാണ് നിസ്കരിക്കേണ്ടതെന്നും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്ന പേരിലും അവര്‍ പള്ളിയില്‍ പോകേണ്ടെന്നും പറയുന്നു
വഹാബീ നേതാവായ ബിന്‍ ഉസൈമീന്‍ :
ചോദ്യം : സ്ത്രീക്ക് റമളാനില്‍ രാത്രി നിസ്കരിക്കാന്‍ വീടാണോ അതോ പള്ളിയാണോ നല്ലത് ? പ്രത്യേകിച്ച് അവിടെ പ്രഭാഷനങ്ങളും ഉദ്ബോധനങ്ങളും ഉണ്ടെങ്കില്‍.
പള്ളിയില്‍ നിസ്കരിക്കുന്ന സ്ത്രീകളോടു എന്ത് നിര്‍ദേശിക്കാനുണ്ട്?

ഉത്തരം:
അവള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുകയാണ് നല്ലത്. കാരണം നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലുള്ള വചനമാണ് “അവര്‍ക്ക്‌ അവരുടെ വീടുകളാണ് നല്ലത്” എന്നത്. മാത്രമല്ല സ്ത്രീകള്‍ പുറത്തിറങ്ങുന്നത് മിക്ക സന്ദര്‍ഭങ്ങളിലും ഫിത്ന (കുഴപ്പം) യില്‍ നിന്ന് ഒഴിവാകുകയില്ല. അതുകൊണ്ട് സ്ത്രീ വീട്ടില്‍ നില്‍ക്കുന്നതാണ് പള്ളികളിലെക്ക് നിസ്കാരത്തിനു പോകുന്നതിനേക്കാള്‍ അവള്‍ക്ക് നല്ലത്. പ്രഭാഷണങ്ങള്‍ കാസറ്റിലൂടെയും മറ്റും കേള്‍ക്കാവുന്നതുമാനല്ലോ.
(ഇത് വക വെക്കാതെ -വിവ:) പള്ളിയിലേക്ക് നിസ്കരിക്കാന്‍ പുറപ്പെടുന്നവരോടുള്ള എന്റെ നിര്‍ദേശം അവര്‍ ഭംഗി പ്രകടിപ്പിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്യാതിരിക്കട്ടെ എന്നതാണ്.

Tuesday, April 12, 2011

സ്ത്രീകളുടെ സലാം


മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.
സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം മടക്കള്‍ നിര്‍ബന്ധം ആണ്. അന്യയല്ലാത്ത സ്ത്രീയോടും ആകര്ഷിക്കപ്പെടാത്ത കിഴവിയോടും പുരുഷന് സലാം പറയല്‍ സുന്നത്താണ്. സ്ത്രീകള്‍ക്ക് ഈ സലാം മടക്കള്‍ നിര്‍ബന്ധവുമാണ്.
കണ്ടാല്‍ അകര്‍ഷകത്വമുള്ള സ്ത്രീ തനിച്ചാണ് എങ്കില്‍ അന്യപുരുഷന്‍ അവര്‍ക്ക് സലാം പറയാന്‍ പാടില്ല. അങ്ങിനെ ഒരു പുരുഷന്‍ പറഞ്ഞാല്‍ അത് മടക്കള്‍ സ്ത്രീക്ക് ഹറാം ആണ്. സ്ത്രീ അന്യ പുരുഷന് സലാം പറയലും ഹറാം ആണ്. ഒരാള്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സിനു സലാം പറഞ്ഞാല്‍ എല്ലാവരും മടക്കണം. ആരും മടക്കിയില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരന്‍ ആകും.
പരസ്പരം കാണാതെ ഉള്ള സലാമിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. അന്യ പുരുഷന്‍ സ്ത്രീയെ കാണുന്നത് തന്നെ ഹറാം ആണ്. അത് സുന്നതോ, കറാഹത്തു ആവുന്ന സലാമിന്റെ അവസരത്തിലും ബാധകം ആണ്.
Excerpt from ‘Stree Karma Shastra Vidhikal’ Authored By Respected Scholar AbuBacker Saqafi Vennakod