Tuesday, April 12, 2011

സ്ത്രീകളുടെ സലാം


മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യല്‍ വളരെ പുണ്യമുള്ള ആചാരമാണ്. സലാം ചൊല്ലലാണ് ഇസ്ലാമിന്റെ അഭിവാദന രീതി. സലാം ചൊല്ലല്‍ സ്ത്രീക്കും പുരുഷനുമൊക്കെ സുന്നത്താണ്. സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും സലാം പറയുമ്പോള്‍ ചില പ്രത്യേക മസ്അലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിവിടെ വിവരിക്കുന്നു.
സ്ത്രീകള്‍ പരസ്പരം സലാം പറയല്‍ സുന്നത്താണ്; അത് പോലെ വിവാഹബന്ധം ഹറാം ആയവരോടും ഭര്‍ത്താവിനോടും സലാം പറയല്‍ സുന്നത്താണ്. സലാം പറയല്‍ സുന്നത്താണ് എങ്കിലും സലാം മടക്കള്‍ നിര്‍ബന്ധം ആണ്. അന്യയല്ലാത്ത സ്ത്രീയോടും ആകര്ഷിക്കപ്പെടാത്ത കിഴവിയോടും പുരുഷന് സലാം പറയല്‍ സുന്നത്താണ്. സ്ത്രീകള്‍ക്ക് ഈ സലാം മടക്കള്‍ നിര്‍ബന്ധവുമാണ്.
കണ്ടാല്‍ അകര്‍ഷകത്വമുള്ള സ്ത്രീ തനിച്ചാണ് എങ്കില്‍ അന്യപുരുഷന്‍ അവര്‍ക്ക് സലാം പറയാന്‍ പാടില്ല. അങ്ങിനെ ഒരു പുരുഷന്‍ പറഞ്ഞാല്‍ അത് മടക്കള്‍ സ്ത്രീക്ക് ഹറാം ആണ്. സ്ത്രീ അന്യ പുരുഷന് സലാം പറയലും ഹറാം ആണ്. ഒരാള്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സിനു സലാം പറഞ്ഞാല്‍ എല്ലാവരും മടക്കണം. ആരും മടക്കിയില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരന്‍ ആകും.
പരസ്പരം കാണാതെ ഉള്ള സലാമിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. അന്യ പുരുഷന്‍ സ്ത്രീയെ കാണുന്നത് തന്നെ ഹറാം ആണ്. അത് സുന്നതോ, കറാഹത്തു ആവുന്ന സലാമിന്റെ അവസരത്തിലും ബാധകം ആണ്.
Excerpt from ‘Stree Karma Shastra Vidhikal’ Authored By Respected Scholar AbuBacker Saqafi Vennakod

0 comments:

Post a Comment